Latest Updates

1.എണ്ണ – പാകത്തിന്

2.സെലറി, ലീക്ക്സ്, കാബേജ്, കാപ്സിക്കം എന്നിവ പൊടിയാ?ി അരിഞ്ഞത് – എല്ലാം കൂടി 100 ഗ്രാം

ഇഞ്ചി – ഒരു കഷണം, അരിഞ്ഞത്

പച്ചമുളക് – മൂന്ന്, അരിഞ്ഞത്

3.സോയാസോസ് – ഒരു വലിയ സ്പൂൺ

ഉപ്പ് – പാകത്തിന്

4.സമോസ ഷീറ്റ് – പാകത്തിന്

5.മൈദ വെള്ളം ചേർത്തു കലക്കിയത് – അല്‍പം

സോസിന്

6.ഇഞ്ചി– ഒരിഞ്ചു കഷണം

വെളുത്തുള്ളി – മൂന്ന് അല്ലി

പച്ചമുളക് – ഒന്ന്

7.ടുമാറ്റോ സോസ് – കാൽ കപ്പ്

പാകം ചെയ്യുന്ന വിധം

∙എണ്ണ ചൂടാക്കി രണ്ടാമത്തെ ചേരുവ ചേർത്തു വഴറ്റി വേവാകുമ്പോൾ സോയാസോസും പാകത്തിനുപ്പും ചേർത്തിളക്കി വാങ്ങുക.

∙ഇതു ചൂടാറിയ ശേഷം ഓരോ സമോസ ഷീറ്റിലും അൽപം വീതം ഫില്ലിങ് വയ്ക്കുക.

∙ഷീറ്റിന്റെ ഇരുവശത്തും അൽപം മൈദ കലക്കിയതു തേച്ച ശേഷം അകത്തേക്ക്, ഫില്ലിങ്ങിനു മുകളിലേക്ക് മടക്കുക. താഴെ നിന്നു മുകളിലേക്കു മുറുകെ ചുരുട്ടിയെടുത്തു ചൂടായ എണ്ണയിലിട്ടു വറുത്തു കോരണം.

∙ചൂടോടെ സോസിനൊപ്പം വിളമ്പാം.

∙സോസ് തയാറാക്കാന്‍ ആറാമത്തെ ചേരുവ അരച്ചതു സോസിൽ ചേർത്തിളക്കുക.

Get Newsletter

Advertisement

PREVIOUS Choice